Site iconSite icon Janayugom Online

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാവിന് ‘വർക്ക് ഫ്രം ഹോം’; മന്ത്രി ഡോ ആർ ബിന്ദു

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾക്ക് ‘വർക്ക് ഫ്രം ഹോം’അനുവദിക്കാൻ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ ‑സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പൊതുവിൽ ബാധകമായാണ് ഉത്തരവ്.

ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഗർഭിണികൾ, രണ്ടുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുള്ള അമ്മമാർ തുടങ്ങിയവർക്ക് നേരത്തെ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തിയിരുന്നു. ആ അനുമതി ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ ശാരീരിക‑മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾക്കു കൂടി നൽകിക്കൊണ്ടാണ് സർക്കാർ തീരുമാനം – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
Eng­lish summary;‘Work from Home’ for Par­ents of Dis­abled Chil­dren; Min­is­ter Dr. R. Bindu
You may also like this video;

Exit mobile version