വര്‍ക്ക് ഫ്രം ഹോം തട്ടിപ്പിലൂടെ കര്‍ണാടക സ്വദേശിനിയായ യുവതിയ്ക്ക് നഷ്ടമായത് എട്ട് ലക്ഷം രൂപ. ഗുരുഗ്രാമിലെ സെക്ടർ 43 ഏരിയയിൽ താമസിക്കുന്ന സരിത എസ് എന്ന യുവതിയ്ക്കാണ് വാട്സ്ആപ്പിലെ ഒരു സന്ദേശത്തിലൂടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. വീട്ടിലിരുന്നുകൊണ്ടുതന്നെ പണം സമ്പാദിക്കാമെന്നുള്ള ഒരു മെസേജ് വാട്സ് ആപ്പ് വഴി വന്നിരുന്നു. ഒരു യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രിപ്‌ഷൻ ഒന്നിന് 50 രൂപ സമ്പാദിക്കാമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
എയ്‌ഡ്‌നെറ്റ് ഗ്ലോബൽ മാർക്കറ്റിംഗ് കമ്പനിയിലെ എച്ച്ആർ അസിസ്റ്റന്റ് മാനേജരെന്ന് സ്വയം പരിചയപ്പെടുത്തിയ യൂസ്ഫത്ത് എന്നയാളാണ് സരിതയ്ക്ക് ജോലി വാഗ്ദാനം ചെയ്തത്.
സന്ദേശം അനുസരിച്ച് സരിത രണ്ട് ചാനലുകൾ സബ്‌സ്‌ക്രൈബുചെയ്‌തു. തുടര്‍ന്ന് റിസപ്ഷനിസ്റ്റെന്ന് പറഞ്ഞ് ലൈല എന്ന സ്ത്രീ വിളിച്ച്, ടെലിഗ്രാം ഐഡി പങ്കിടാൻ സരിതയോട് ആവശ്യപ്പെട്ടു, തുടർന്ന് വിവിധ ജോലികൾ ചെയ്യുന്ന 180 അംഗങ്ങളുള്ള ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്ക് സരിതയെ ചേർത്തു. ഏൽപ്പിച്ച ജോലികൾ പൂർത്തിയാക്കിയാല്‍ ലാഭം നേടാമെന്ന് ലാലിയ സരിതയോട് പറഞ്ഞിരുന്നു.
എന്നാൽ, സരിത ടാസ്‌ക്കുകളിൽ നിന്ന് ലാഭമൊന്നും നേടിയില്ലെന്ന് പറഞ്ഞ് ഇവര്‍ സരിതയില്‍ നിന്ന് 8.20 ലക്ഷം രൂപ കബളിപ്പിക്കപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
English Summary: Work from home scam: Woman loses Rs 8 lakh through WhatsApp message
You may also like this video