Site iconSite icon Janayugom Online

ജോലി സമ്മർദം ; ഉത്തർപ്രദേശിൽ ബിഎൽഒ ആത്മഹത്യ ചെയ്തു

ജോലി സമ്മര്‍ദത്തെതുടര്‍ന്ന് ഉത്തർപ്രദേശിൽ വീണ്ടും ബൂത്ത് ലെവൽ ഓഫിസര്‍ ആത്മഹത്യ ചെയ്തു. മൊറാദാബാദിലാണ് സംഭവം. 46 കാരനായ സർവേഷ് സിങ് ആണ് വീട്ടിൽ ജീവനൊടുക്കിയത്. ജോലി സമ്മർദം താങ്ങാനാകുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭ​ഗത്പൂർടണ്ടയിലെ സ്കൂളിൽ അധ്യാപകനാണ് സർവേഷ് സിങ്. കഴി‍ഞ്ഞ ദിവസങ്ങളിലും ജോലി സമ്മർദം താങ്ങാനാകാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിഎൽഒമാർ ആത്മഹ​ത്യ ചെയ്തിരുന്നു.

Exit mobile version