മലമ്പുഴ മാന്തുരുത്തിയിൽ മലിനജല പ്ലാന്റില്‍ വീണ് തൊഴിലാളി മരിച്ചു. ഐഎംഎയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഇമേജ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന പുതുപ്പരിയാരം വള്ളിക്കോട് ചൂഴിയമ്പാറ എ അഭിജിത്ത് (21)ആണ് മരിച്ചത്. മതിയായ സുരക്ഷാ സംവിധാനങ്ങൾ തീരെ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യവെ ഇന്ന് രാവിലെ മലിനജല സംസ്ക്കരണ പ്ലാന്റിലേക്ക് വീഴുകയായിരുന്നു. യൂണിയനുകളും തൊഴിലാളികളും നിരന്തരമായി ആവശ്യപ്പെട്ടിട്ടും സുരക്ഷാ സൗകര്യങ്ങൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അച്ഛന്‍: അയ്യപ്പന്‍. അമ്മ: വസന്ത. സഹോദരി: അഖില.
English Summary:Worker dies after falling in IA sewage plant
You may also like this video