Site iconSite icon Janayugom Online

വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിലും വർക്കിംഗ് വിമൺ ഫോറവും പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു

വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിലും, വർക്കിംഗ് വിമൺ ഫോറവും സംഘടിപ്പിച്ച “പൊതു സേവന സംരക്ഷണ സംഗമം” പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നി ൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് വിജയൻ കുനിശേരി ഉദ്ഘാടനം ചെയ്യുന്നു. പങ്കാളിത്തപെൻഷൻ പിൻവലിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി, പഴയ പെൻഷൻ പുന: സ്ഥാപിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ക്ഷാമബത്തയുൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കുടിശ്ശിക തീർത്ത് അനുവദിക്കുക, ഊർജ്ജം, ഗതാഗതം, കുടിവെള്ളം ഉൾപ്പെടെയുള്ള രംഗങ്ങളിൽ പ്രവർത്തിക്കുന്ന പൊതുമേഖലകളിലെ സ്വകാര്യ­വല്ക്കര ണ നീക്കങ്ങൾ അവസാനിപ്പി ക്കുക, ബാങ്കിംഗ് ഇൻഷൂറൻസ് റെയിൽവേ സ്വകാര്യവല്ക്കരണം അവസാനിപ്പിക്കുക, പൊതുവിതര ണ സംവിധാനവും സിവിൽ സപ്ലെെസ് കോർപ്പറേ ഷനെയും സംരക്ഷി­ക്കുക, ദേശീ യ വിദ്യാഭ്യാസ നയത്തിൽ നി ന്നും കേന്ദ്രസർക്കാർ പിന്മാറുക, താെഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാ ക്കുക, ഒഴിഞ്ഞു കിടക്കുന്ന എല്ലാ തസ്തികകളിലും സ്ഥിര നി യമനം നടത്തുക, രാജ്യത്തെ എല്ലാ നിയമനങ്ങളിലും സംവര ണതത്വം പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

എസ് വൈ ഷാഹിൻ സ്വാഗതം പറഞ്ഞയോഗത്തില്‍,പ്രമിത ബി അധ്യക്ഷതവഹിച്ചു.എഐടിയു സി സംസ്ഥാന സെക്രട്ടറി കെ മല്ലിക,സിപിഐസംസ്ഥാന കൗ ണ്‍സിലംഗം എസ് രാമകൃഷ്ണൻ, ജില്ലാസെക്രട്ടറി എൻജി മുരളീധര ൻനായർ, പ്രജിതഎൻഎൽ, എം രാധാകൃഷ്ണൻ സംസാരിച്ചു.

Exit mobile version