Site iconSite icon Janayugom Online

ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ ഗവൺമെന്റ് കോളേജിൽ എച്ച് സലാം എംഎൽഎ നിർവഹിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കവിത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് ബാബു റെഡ് റിബൺ അണിയിച്ചു.

ജില്ലാ പഞ്ചായത്തംഗം പി അഞ്ജു പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. എച്ച് ഐ വി/ എയ്ഡ്സ് രോഗവും പ്രതിരോധവും എന്ന വിഷയത്തിൽ ഡോ. ജെ ജിൻസി ക്ലാസ്സ് നയിച്ചു. എയ്ഡ്സ് ദിന സന്ദേശ പ്രചരാണത്തിന്റെ ഭാഗമായി ബലൂണുകൾ പറത്തി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ ജയരാജ്, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. അരുൺ ജേക്കബ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ ദീപ്തി, ജില്ലാ മാസ് മീഡിയ ഓഫീസർ പി എസ് സുജ, എൻ എസ് എസ് വോളണ്ടിയമാർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version