വായു മലിനീകരണം കുറയ്ക്കുന്നതിനായി യുപിക്കും ഹരിയാനയ്ക്കും 5,000 കോടി ധനസഹായം നല്‍കി ലോകബാങ്ക്. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായിയാണ് ധനസഹായം നല്‍കിയത്. 27 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അയല്‍സംസ്ഥാനങ്ങളിലേക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നും സംസ്ഥാനങ്ങളെ നിക്ഷേപ സൗഹൃദമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. യുപിക്ക് 299.66 ദശലക്ഷം ഡോളറും ഹരിയാനയ്ക്ക് 300 ദശലക്ഷം ഡോളറുമാണ് നല്‍കുക.
വായു മലിനീകരണം കുറയ്ക്കുന്നതിനായി യുപിക്കും ഹരിയാനയ്ക്കും ധനസഹായം നല്‍കി ലോകബാങ്ക്

