Site iconSite icon Janayugom Online

വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ച് ലോകബാങ്ക്, ഐഎംഎഫ്

ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 6.3 ശതമാനമായി കുറച്ച് ലോകബാങ്ക്. താരിഫ് യുദ്ധം ഉള്‍പ്പെടെയുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് വളര്‍ച്ചയില്‍ 0.4 പോയിന്റിന്റെ കുറവ് വരുത്തിയത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്, വായ്പ നിയന്ത്രണം, സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിലെ മുന്നേറ്റം എന്നിവ രാജ്യത്തിന് ഗുണം ചെയ്യും. എന്നാല്‍ തുടര്‍ച്ചയായി ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളി നേരിടുകയാണ്. യുഎസ് വ്യാപാര നയമാറ്റം അടക്കമുള്ളവയുടെ പ്രത്യാഘാതം 2026 സാമ്പത്തിക വര്‍ഷം ഇന്ത്യയെ ബാധിക്കുമെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്.

ഇതിനൊപ്പം കാര്‍ഷിക മേഖലയുടെ പിന്നാക്കാവസ്ഥ, കാലാവസ്ഥ പ്രശ്നങ്ങള്‍ എന്നിവ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും ലോകബാങ്ക് ദക്ഷിണേഷ്യ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍ പറഞ്ഞു. അതിനാല്‍ 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ദക്ഷിണേഷ്യയുടെ വളര്‍ച്ചാ പ്രവചനം 0.5 ശതമാനം കുറച്ചുകൊണ്ട് 6.5 ശതമാനമായും പരിഷ്‌കരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര നാണയ നിധിയും ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 30 ബേസിസ് പോയിന്റ് കുറച്ച് 6.2 ശതമാനമാക്കിയിട്ടുണ്ട്.

Exit mobile version