ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ഒമ്പതാം ഗെയിമും സമനിലയില്‍. 54 നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും കൈകൊടുത്ത് പിരിഞ്ഞത്. ഇതോടെ ഇരുവര്‍ക്കും പോയിന്റ് 4.5 വീതമായി. ഒമ്പത് ഗെയിം കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കും ഓരോ വിജയം മാത്രമാണുള്ളത്. മറ്റ് ഏഴ് ഗെയിമുകളും സമനിലയിലായി.