ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 10-ാം ഗെയിമിലും സമനില തെറ്റിയില്ല. 36 നീക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിങ് ലിറനും കൈകൊടുത്ത് പിരിഞ്ഞു. ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ ഏഴാം സമനിലയായിരുന്നു ഇത്. ഇതോടെ പോയിന്റ് 5–5 എന്ന നിലയിലായി.
10 ഗെയിമില്‍ എട്ടും സമനിലയിലാണ് കലാശിച്ചത്.
ഇരുവരും ഓരോ ഗെയിം വീതം വിജയിച്ചു. കറുത്ത കരുക്കളുമായാണ് ഇന്ത്യന്‍ താരമിറങ്ങിയത്. 14 ഗെയിമാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. ഇതില്‍ ആദ്യം 7.5 പോയിന്റ് നേടുന്നവര്‍ വിജയിക്കും.