Site iconSite icon Janayugom Online

ലോകകപ്പ് ചെപ്പ് തുറന്നു; വമ്പന്മാര്‍ക്ക് അനായാസം, അര്‍ജന്റീന ഗ്രൂപ്പ് ജെയില്‍

2026 ഫുട്ബോള്‍ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. ലോകകപ്പിൽ മത്സരിക്കുന്ന 48 ടീമുകൾ പന്ത്രണ്ട് ​​ഗ്രൂപ്പിലായി ഇടം നേടി. വാഷിങ്ടണില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് ജെ യിലും, ബ്രസീൽ ഗ്രൂപ്പ് സിയിലും ഇടം നേടി. യൂറോപ്പില്‍ നിന്നുള്ള ഓസ്ട്രിയക്കൊപ്പം ആഫ്രിക്കന്‍ ടീമായ അള്‍ജീരിയ, ഏഷ്യയില്‍ നിന്നെത്തുന്ന ജോര്‍ദാന്‍ എന്നിവരാണ് അര്‍ജന്റീനയുടെ ഗ്രൂപ്പിലെ മറ്റു മൂന്നു പേര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയിലാണ്. കൊളംബിയ, ഉസ്‌ബെക്കിസ്താന്‍ എന്നിവര്‍ക്കൊപ്പം ഫിഫ പ്ലേഓഫ് വണ്ണില്‍ ജയിക്കുന്നവരും ഈ ഗ്രൂപ്പിന്റെ ഭാഗമാവും. ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്സിക്കോ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, പ്ലേ ഓഫ് ഡിയിലെ ജേതാക്കൾ എന്നീ ടീമുകളാണുള്ളത്. നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് ഗ്രൂപ്പ് ഐ യി­ലാണ്. എര്‍ലിങ് ഹാളണ്ടിന്റെ നോര്‍വെയും സെനഗലുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ചെത്തുന്ന ഒരു ടീമും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടും.

പ്രത്യക്ഷത്തില്‍ മരണഗ്രൂപ്പ് തോന്നില്ലെങ്കിലും എടുത്തുപറയാവുന്നത് ഗ്രൂപ്പ് എച്ചാണ്. സ്പെയിൻ, ഉറു​ഗ്വെ, സൗദി അറേബ്യ, കാബോവ‍‍ർദെ എന്നീ ടീമുകളാണ് ഗ്രൂപ്പില്‍ എച്ചില്‍ ഉള്ളത്. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നായി പ്ലേഓഫ് ജയിച്ച് ആറ് ടീമുകൾ കൂടി എത്തിയതിനു ശേഷമേ ലോകകപ്പിന്റെ ആകെ ചിത്രം വ്യക്തമാകൂ. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പിൽ വമ്പൻ ടീമുകൾക്കു ഗ്രൂപ്പ് റൗണ്ട് വെല്ലുവിളിയാകില്ലെന്നാണ് വിലയിരുത്തൽ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്നാംസ്ഥാനത്തെത്തുന്ന മികച്ച 8 ടീമുകളും നോക്കൗട്ട് റൗണ്ടിൽ കടക്കും. ആകെ 104 മത്സരങ്ങളാണ് ഇത്തവണ ലോകകപ്പിലുണ്ടാകും. യൂറോപ്പില്‍ നിന്ന് നാലു ടീമുകളാണ് യോഗ്യത കാത്ത് നില്‍ക്കുന്നത്. നാലു ഗ്രൂപ്പുകളിലായി 16 ടീമുകള്‍ മത്സരിക്കും. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26നും 31നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍. യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

2026 ഫിഫ ലോകകപ്പ്: ഗ്രൂപ്പുകൾ ഇങ്ങനെ;

ഗ്രൂപ്പ് എ ‌
മെക്സിക്കോ
ദക്ഷിണാഫ്രിക്ക
ദക്ഷിണ കൊറിയ
യൂറോപ്യൻ പ്ലേ ഓഫ്– ഡി ജേതാവ്

ഗ്രൂപ്പ് ബി
കാനഡ‌
യൂറോപ്യൻ പ്ലേ ഓഫ് എ– ജേതാവ്
ഖത്തർ
സ്വിറ്റ്സർലൻഡ്

ഗ്രൂപ്പ് സി
ബ്രസീൽ ‌
മൊറോക്കോ
ഹെയ്തി
സ്കോട്‌ലൻഡ്

ഗ്രൂപ്പ് ഡി
യുഎസ്എ
പാരഗ്വായ്
ഓസ്ട്രേലിയ
യൂറോപ്യൻ പ്ലേ ഓഫ് സി– ജേതാവ്

ഗ്രൂപ്പ് ഇ
ജർമനി
ക്യുറസാവോ
ഐവറി കോസ്റ്റ്
ഇക്വഡോർ

ഗ്രൂപ്പ് എഫ്
നെതർലൻഡ്സ്
ജപ്പാൻ‌
യൂറോപ്യൻ പ്ലേ ഓഫ് ബി – ജേതാവ്
തുനീസിയ

ഗ്രൂപ്പ് ജി
ബൽജിയം
ഈജിപ്ത്
ഇറാൻ
ന്യൂസീലൻഡ്

ഗ്രൂപ്പ് എച്ച്
സ്പെയിൻ
കെയ്പ് വെർഡി
സൗദി അറേബ്യ
യുറഗ്വായ്

ഗ്രൂപ്പ് ഐ‌
ഫ്രാൻസ്
സെനഗൽ
ഫിഫ പ്ലേ ഓഫ് 2– ജേതാവ്
നോർവേ

ഗ്രൂപ്പ് ജെ
അർജന്റീന
അൽജീരിയ
ഓസ്ട്രിയ
ജോർദാൻ

ഗ്രൂപ്പ് കെ
പോർച്ചുഗൽ
ഫിഫ പ്ലേ ഓഫ് 1 – ജേതാവ്
ഉസ്ബെക്കിസ്ഥാൻ
കൊളംബിയ

‌ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്
ക്രൊയേഷ്യ
ഘാന
പാനമ ‌

Exit mobile version