Site iconSite icon Janayugom Online

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം; അ​ർ​ജന്റീനയ്ക്ക് വി​ജ​യം, ബ്രസീലിന് സമനില

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നെ ഇ​ക്വ​ഡോ​ർ സ​മ​നി​ല​യി​ൽ ത​ള​ച്ചു. മത്സരത്തില്‍ ചി​ലി​ക്കെ​തി​രേ അ​ർ​ജ​ന്‍റീ​ന വി​ജ​യം നേ​ടി. കളിക്കളത്തില്‍ നെ​യ്മ​ർ, ല​യ​ണ​ൽ മെ​സി എ​ന്നി​വ​രി​ല്ലാ​തെ​യാ​ണ് ബ്ര​സീ​ലും അ​ർ​ജ​ന്‍റീ​ന​യും ഇറങ്ങിയത്. ബ്ര​സീ​ൽ-​ഇ​ക്വ​ഡേ​ർ മ​ത്സ​ര​ത്തി​ൽ ഇ​രു​ ടീ​മും ഓ​രോ ഗോ​ൾ വീ​തം നേ​ടി. ബ്ര​സീ​ലി​നെ പി​ടി​ച്ചു​കെ​ട്ടി​യ​തോ​ടെ പെ​റു​വി​നെ​തി​രാ​യ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടി​യാ​ല്‍ മാത്രമേ ഇ​ക്വ​ഡോ​റി​ന് ഖ​ത്ത​ർ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​ത നേ​ടാന്‍ കഴിയു. 

ആ​റാം മി​നി​റ്റി​ൽ കാ​സി​മി​റോ​യു​ടെ ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ ബ്ര​സീ​ൽ 75-ാം മി​നി​റ്റ് വ​രെ ലീ​ഡ് തു​ട​ർ​ന്നു. ഫെ​ലി​ക്സ് ടോ​റ​സി​ന്‍റെ ഹെ​ഡ​ർ ഗോ​ളി​ലൂ​ടെ​യാ​ണ് ഇ​ക്വ​ഡോ​ർ സ​മ​നി​ല നേ​ടി​യ​ത്. ചി​ലി​ക്കെ​തി​രേ ഒ​ൻ​പ​താം മി​നി​റ്റി എ​യ്ഞ്ച​ൽ ഡി ​മ​രി​യ​യു​ടെ ഗോ​ളി​ൽ അ​ർ​ജ​ന്‍റീ​ന മു​ന്നി​ലെ​ത്തിയത്. എ​ന്നാ​ൽ 20-ാം മി​നി​റ്റി​ൽ സ്ട്രൈ​ക്ക​ർ ബെ​ൻ ബ്ര​റ​ർ​റ്റ​ണി​ലൂ​ടെ ചി​ലി ഒ​പ്പ​മെ​ത്തുകയായിരുന്നു. 34-ാം മി​നി​റ്റി​ൽ ലൗ​റ്റാ​രോ മാ​ർ​ട്ടി​ന​സി​ലൂ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന വി​ജ​യ ഗോ​ൾ നേടിയത്.

ENGLISH SUMMARY:World Cup qual­i­fiers; Argenti­na wins, Brazil draws
You may also like this video

Exit mobile version