പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോകനാടകദിനാഘോഷവും ഏകദിന നാടകക്കളരിയും നടന്നു. നാടകദിനാഘോഷം നാടകനടനും സംവിധായകനുമായ കലാധരൻ ഉദ്ഘാടനം ചെയ്തു. ലോക നാടകദിന സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ സ്വാഗതവും വൈസ് ചെയർമാൻ ശ്രീമന്ദിരം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ജി ശ്രീറാം, എസ് രാധാകൃഷ്ണൻ, ലീലാ പണിക്കർ, അനന്തപുരം രവി, കാര്യവട്ടം ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു. ഏകദിന നാടകക്കളരി ഡി രഘൂത്തമൻ ഉദ്ഘാടനം ചെയ്തു. നാടകത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിശദമായ ക്ലാസും ചർച്ചയും നടന്നു. തുടർന്ന് കെ ജെ വിൽസൺ സംവിധാനം ചെയ്ത ‘കുടുംബയോഗം’ എന്ന നാടകം വേദിയിൽ അരങ്ങേറി.
English Summary:World Drama Day celebration and one-day plays
You may also like this video
