Site iconSite icon Janayugom Online

ലോക പരിസ്ഥിതി ദിനം: ബീമാപള്ളി സ്കൂളിൽ പപ്പക്ഷോയും വൃക്ഷത്തൈ നടലും

ലോക പരിസ്ഥിതി ദിനത്തിൽ ബീമാപള്ളി ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹെഡ് മിസ്ട്രസ് എൽ സരിത, നന്മ ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ, സുനിൽ പട്ടിമറ്റം നന്മ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണൻ നെടുങ്കാട്ടിൽ, മേഖലാ കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യൻ ജൂലിയൻ, ശൈലജ പുഞ്ചക്കരി,സജീവ് എ തോമസ് സ്കൂൾ പിടിഎ അംഗങ്ങൾ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. സുനിൽ പട്ടിമറ്റം പപ്പക്ഷോ അവതരിപ്പിച്ചു. തുടർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈയും നട്ടു.

Exit mobile version