പ്രശസ്‌ത മാർക്‌സിസ്‌റ്റ് ചിന്തകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ഐജാസ് അഹമ്മദ് (81) അന്തരിച്ചു. കാലിഫോർണിയയിലെ വീട്ടിൽവച്ചാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്ന ഐജാസ് അഹമ്മദ് കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രിവിട്ടത്. കാനഡയിലും യുഎസിലുമടക്കം നിരവധി യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായിരുന്ന അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2017ല്‍ കാലിഫോര്‍ണിയ സര്‍വകലാശാല യുസി ഇര്‍വിന്‍ സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസില്‍ കംപാരിറ്റീവ് ലിറ്ററേചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചാന്‍സലേഴ്‌സ് പ്രൊഫസര്‍ പദവിയില്‍ പ്രവേശിച്ചു. ഫ്രണ്ട്‌ലൈനിൽ എഡിറ്റോറിയൽ കൺസൾട്ടന്റായും, ന്യൂസ്‌ക്ലിക്കിൽ ന്യൂസ് അനലിസ്‌റ്റായും പ്രവർത്തിച്ചിണ്ട്.
പ്രഭാത് പട്‌നായിക്കിനും ഇര്‍ഫാന്‍ ഹബീബിനുമൊപ്പം രചിച്ച ‘എ വേള്‍ഡ് ടു വിന്‍: എസ്സേയ്‌സ് ഓണ്‍ ദ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ പ്രധാന കൃതികളാണ്. 1941ല്‍ ഉത്തര്‍പ്രദേശില്‍ ജനിച്ച ഐജാസ് അഹമ്മദിന്റെ കുടുംബം വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.
ന്യൂഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, സെന്റര്‍ ഓഫ് കണ്ടംപററി സ്റ്റഡീസില്‍ പ്രൊഫസോറിയല്‍ ഫെലോ, ടൊറന്റോ യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിസിറ്റിങ് പ്രൊഫസര്‍ എന്നീ സ്ഥാനങ്ങളിലും സേവനമനുഷ്‌ടിച്ചിട്ടുണ്ട്. ‘മുസ്‌ലിംസ് ഇന്‍ ഇന്ത്യ: ബീഹാര്‍’, സോഷ്യല്‍ ജിയോഗ്രഫി, ‘ഇന്‍ തിയറി: ക്ലാസസ്, നേഷന്‍സ് ആന്‍ഡ് ലിറ്ററേചര്‍’, ‘ഇറാഖ്, അഫ്‌ഗാനിസ്ഥാന്‍ ആന്‍ഡ് ദ ഇംപീരിയലിസം ഓഫ് അവര്‍ ടൈം’, ‘ഇന്‍ അവര്‍ ടൈം: എംപയര്‍, പൊളിറ്റിക്‌സ്, കള്‍ചര്‍’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
English Summary:World famous Marxist thinker Aijaz Ahmed has passed away
You may also like this video