Site icon Janayugom Online

ലോക ഭക്ഷ്യ ദിനം ഇന്ന്

ഇന്ന് ലോക ഭക്ഷ്യ ദിനം. 2030 ഓടെ വിശപ്പ് രഹിത ലോകം സാധ്യമാണ് എന്നതാണ് ഈ വര്‍ഷത്തെ ഭക്ഷ്യ ദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവല്‍ക്കരണ ദിനം കൂടിയാണ് ഭക്ഷ്യ ദിനം. ലോക ഭക്ഷ്യ കാര്‍ഷിക സംഘടന (FAOയുടെ രൂപീകരണ ദിനമാണ് ലോക ഭക്ഷ്യ ദിനമായി 1979 മുതല്‍ ആചരിക്കുന്നത്. 1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ ലോക ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) രൂപീകരിച്ചത്. 

വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ലക്ഷ്യം. ലോകത്തെ ലക്ഷോപലക്ഷം ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്രത്തിന്റയും പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാര്‍ഗം കണ്ടെത്താനുമുള്ള ബോധവല്‍ക്കരണം കൂടിയാണ് ലോക ഭക്ഷ്യ ദിനം. ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷം നടത്തുന്നത്.

Eng­lish Sum­ma­ry; World Food Day
you may also like this video;

Exit mobile version