Site iconSite icon Janayugom Online

മോഡിയെ അഭിനന്ദിച്ച് ലോകനേതാക്കള്‍: പ്രതികരിക്കാതെ യുഎസ്, റഷ്യ

modimodi

മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതിന് പിന്നാലെ നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് ലോകനേതാക്കള്‍. അതേസമയം യുഎസും റഷ്യയും ഇതുവരെ മൗനംപാലിച്ചതും ശ്രദ്ധേയമായി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ പ്രചണ്ഡ, മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗനൗത്‌സ്, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മാലദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് ലത്തീഫ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ തുടങ്ങിയവരണ് മോഡിയെ അഭിനന്ദിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ രാജ്യത്തെ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയാന്‍ സാധിച്ചതില്‍ ലോക നേതാക്കള്‍ ഇന്ത്യന്‍ ജനതയെയും അഭിനന്ദിച്ചു.

അതേസമയം മോഡിയുടെ നിറംമങ്ങിയ വിജയത്തില്‍ റഷ്യയും യുഎസും മൗനം പാലിക്കുകയായിരുന്നു. അതിനിടെ ഇന്ത്യയിലെ ജനാധിപത്യ വാഴ്ചയ്ക്കായി മാതൃകാപരമായി നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയെ പ്രകീര്‍ത്തിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ രംഗത്തുവന്നിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ യുഎസ് വക്താവ് തയ്യാറായില്ല.

Eng­lish Summary:World Lead­ers Con­grat­u­late Modi: US, Rus­sia Not Responding
You may also like this video

Exit mobile version