Site iconSite icon Janayugom Online

ലോക കുഷ്‌ഠരോഗ  ദിനം ; എങ്ങനെ തിരിച്ചറിയാം? ചികിത്സ രീതി എങ്ങനെ?

ജനുവരി മാസത്തില അവസാന ഞായറാഴ്ചയാണ്നമ്മൾ ലോക കുഷ്ഠരോഗദിനമായി ആചരിക്കുന്നത്. കുഷ്ഠരോഗികളെ ചേർത്തു പിടിക്കണമെന്നും പരിചരിക്കണമെന്നുംസ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ച മഹാത്മഗാന്ധിയോടുള്ള ആദര സൂചകമായിട്ടാണ്ഈ ദിനം തെരഞ്ഞെടുത്തത്.

പ്രാചീന കാലം മുതൽ തന്നെരേഖപ്പെടുത്തിയിട്ടുള്ള ഒരു അസുഖമാണ്കുഷ്ഠരോഗം. എന്നാൽ, ഈ രോഗത്തെകുറിച്ചുള്ളപല മിഥ്യാധാരണകളും ഇപ്പോഴുംസമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തൊലിപ്പുറത്ത് കാണുന്ന ഏതുതരം പാടുകളുംകുഷ്ഠരോഗമാണെന്ന് സംശയിക്കുന്നവരും ഈ പുതിയകാലഘട്ടത്തിലും കുഷ്ഠരോഗമുണ്ടോ എന്നു സംശയിക്കുന്നവരും നമുക്കിടയിലുണ്ട്.

എന്താണ് കുഷ്ഠ രോഗം 

Mycobac­teri­um lep­rae  എന്ന ബാക്ടീരിയ മൂലംണ്ടാകുന്ന ഒരു അസുഖമാണിത്. അതേ സമയം, ഇത്  പാരമ്പര്യമായിവരുന്ന ഒരു രോഗമല്ല. ചികിത്സയെടുക്കാത്ത ഒരു രോഗിയോടുള്ളനിരന്തരമായ സമ്പർക്കവും ഒരു വ്യക്തിയുടെരോഗപ്രതിരോധശേഷിയും രോഗിയെബാധിച്ചിരിക്കുന്ന കുഷ്ഠരോഗത്തിന്റെ തരം തുടങ്ങിപല ഘടകങ്ങൾ രോഗംപിടിപെടാനുള്ള കാരണങ്ങളാണ്. എന്നാൽ, ചികിത്സയെടുക്കുന്ന ഒരുരോഗിയിൽ നിന്നും കുഷ്ഠരോഗം പിടിപെടില്ല. എന്തെന്നാൽ, ആദ്യ ഡോസ് മരുന്ന്കഴിക്കുമ്പോൾ തന്നെ രോഗം 99 ശതമാനവുംകുറയുവാനുള്ള സാധ്യത കുറയും.

കുഷ്ഠരോഗം എങ്ങനെ തിരിച്ചറിയാം…? 

1, ശരീരത്തിൽഉണ്ടാകു്‌നന നിറവ്യത്യാസം — വെളുപ്പോ ചുവപ്പോ തിളക്കമുള്ളതോ ആയപാടുകൾ

2, സ്പർശനശേഷി കുറഞ്ഞ ഭാഗങ്ങൾ

3, കാൽപാദത്തിലുംകൈകളിലും ഉണ്ടാകുന്ന തരിപ്പും നീരും

4, ഉണങ്ങാത്തമുറിവുകൾ, അംഗ ഭംഗംവന്ന കൈകാലുകൾ

5, പുരികംപൊഴിഞ്ഞു പോവുക

6, ചെവി തടിക്കുക

കുഷ്ഠ രോഗം ഉണ്ടെന്ന് തോന്നുകയാണെങ്കിൽഎന്തു ചെയ്യണം… ?

അടുത്തുള്ള ആശാവർക്കർ, പ്രൈമറി ഹെൽത്ത് സെന്റർ, അല്ലെങ്കിൽ ഒരു ഡോക്ടറെസമീപിക്കാവുന്നതാണ്.

എങ്ങനെ തിരിച്ചറിയും / എങ്ങന രോഗം സ്ഥിരീകരിക്കും… ?

സാധാരണയായിക്ലിനിക്കൽ പരിശോധനയിലൂടെയും Slit skin smear, Skin biop­sy ( തൊലിയുടെ സാമ്പിൾ പരിശോധന) ലൂടെയുംരോഗം തിരിച്ചറിയാവുന്നതാണ്. ഇവരണ്ടും പെട്ടെന്ന് തന്നെ ചെയ്യാവുന്നചികിത്സ മാർഗങ്ങളാണ്.

 ചികിത്സ രീതി എങ്ങനെ…? 

Lep­rosy– യുടെതരം അനുസരിച്ചായിരിക്കും ചികിത്സനിർണയിക്കുന്നത്.

* Mul­tidrug ther­a­py — MDT എന്നരീതിയിൽ ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകൾ കൊടുക്കുന്നപതിവ്.

* ആറുമാസംമുതൽ ഒരു വർഷംവരെ ചികിത്സ കാലാവധിവരാം.

* MDT സൗജന്യമായിസർക്കാർ ആശുപത്രികളിൽ ലഭിക്കുന്നു.

കുഷ്ഠരോഗത്തിന്റെ സങ്കീർണതകൾ എന്തൊക്കെ… ? 

കൃത്യ സമയത്ത് ചികിത്സ തേടാത്തപക്ഷം അംഗഭംഗങ്ങൾ വരാനും കൈകാലുകൾക്ഷയിക്കുവാനും അവയുടെ പ്രവർത്തനത്തെ ബാധിക്കുവാനുമുള്ളസാധ്യതയുണ്ട്.

കുഷ്ഠ രോഗം ചികിത്സിച്ച് മാറ്റാൻകഴിയുമോ… ?

A, MDT മരുന്നുകൾകൃത്യമായി കഴിച്ചാൽ മാറ്റാവുന്ന ഒരുഅസുഖമാണ് Leprosy

B, MDT– കൃത്യസമയത്ത് തുടങ്ങിയാൽ lep­rosy മൂലമുളള സങ്കീർണതകൾ തടയാൻസാധിക്കും.

 

ഡോ. ശാലിനി വിആർ 

കൺസൾട്ടന്റ് ഡെർമോറ്റോളജിസ്റ്റ് 

എസ് യു റ്റിഹോസ്പിറ്റൽപട്ടം. 

Exit mobile version