Site iconSite icon Janayugom Online

ലോക ജനസംഖ്യ 800 കോടി

ലോക ജനസംഖ്യ പുതിയ റെക്കോഡിലേക്ക്. ഇന്ന് അര്‍ധരാത്രിയോടെ ആഗോള ജനസംഖ്യ ഔദ്യോഗികമായി എണ്ണൂറ് കോടി കടക്കുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഓരോ സെക്കന്‍ഡിലും രണ്ട് മരണവും 4.3 ജനനങ്ങളുമുണ്ടായി. 750 ലക്ഷം ആളുകളുടെ വര്‍ധനയാണ് ഒരു വര്‍ഷം കൊണ്ടുണ്ടായത്. യുഎസ് സെന്‍സസ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇത് 8,01,98,76,189 ആയാണ് ഉയര്‍ന്നത്.

2022 നവംബറില്‍ ആഗോള ജനസംഖ്യ എണ്ണൂറ് കോടി കടന്നതായാണ് യുഎന്‍ കണക്കാക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആഗോള ജനസംഖ്യ എഴുന്നൂറ് കോടിയെന്ന റെക്കോഡ് താണ്ടിയത്. വര്‍ധിക്കുന്ന വന്ധ്യതാ നിരക്ക്, യുവാക്കളുടെ എണ്ണത്തിലുള്ള കുറവ് എന്നിവമൂലം ജനസംഖ്യ 900 കോടിയിലെത്താന്‍ 14 വര്‍ഷമെങ്കിലും വേണ്ടിവന്നേക്കും. ജനനനിരക്കിലുണ്ടാകുന്ന കുറവ് മൂലം വീണ്ടും 16.4 വര്‍ഷങ്ങള്‍ക്ക് ശേഷമേ ആയിരം കോടിയിലേക്ക് എത്തു. 

Eng­lish Sum­ma­ry: World pop­u­la­tion is 800 crores

You may also like this video

Exit mobile version