Site iconSite icon Janayugom Online

ലിയോണ്‍ മെര്‍ച്ചന്റിന് ലോക റെക്കോഡ്

നീന്തലില്‍ പുതിയ ലോക റെക്കോഡ് കുറിച്ച് ഫ്രാന്‍സിന്റെ ലിയോണ്‍ മെര്‍ച്ചന്റ്. നീന്തല്‍ ലോക ചാമ്പ്യന്‍ഷിപ്പ് 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിൽ 1:52.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 23കാരന്‍ പുതിയ ലോക റെക്കോഡ് കുറിച്ചത്. 2011ൽ റയാൻ ലോച്ചെ സ്ഥാപിച്ച 1:54.00 സെക്കന്റ് ആണ് ഫ്രഞ്ച് താരം മറികടന്നത്. രണ്ട് വർഷം മുമ്പ് ജപ്പാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ മൈ­ക്കൽ ഫെൽപ്സിന്റെ 400 മീറ്റർ മെഡ്‌ലി റെക്കോഡ് മെർച്ചന്റ് മറികടന്നിരുന്നു.

Exit mobile version