കനത്ത മഴയെപ്പോലും അവഗണിച്ച് വെടിക്കെട്ടിന്റെയും ആവേശത്തിന്റെയും അകമ്പടിയോടെ ന്യൂസിലാൻഡ് 2026നെ വരവേറ്റു. ലോകത്തിലെ പ്രധാന നഗരങ്ങളിൽ പുതുവർഷം ആദ്യം എത്തിയത് ഓക്ക്‌ലൻഡിലാണ്. നഗരത്തിലെ ഏറ്റവും വലിയ നിർമ്മിതിയായ സ്കൈ ടവറിൽ നടന്ന അതിമനോഹരമായ വെടിക്കെട്ടോടെയാണ് പസഫിക് രാജ്യമായ ന്യൂസിലാൻഡ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. 240 മീറ്റർ ഉയരമുള്ള സ്കൈ ടവറിന്റെ വിവിധ നിലകളിൽ നിന്നായി 3,500ഓളം പടക്കങ്ങളാണ് അഞ്ച് മിനിറ്റ് നീണ്ട വിസ്മയ കാഴ്ചയ്ക്കായി ഉപയോഗിച്ചത്. എന്നാൽ മോശം കാലാവസ്ഥയും ഇടിമിന്നൽ മുന്നറിയിപ്പും കാരണം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ചെറിയ ആഘോഷ പരിപാടികൾ പലതും റദ്ദാക്കിയിരുന്നു.
ലോകം 2026ലേക്ക്; ന്യൂസിലാൻഡില്‍ വര്‍ണ്ണാഭമായ തുടക്കം

