Site icon Janayugom Online

നാറ്റോ-റഷ്യ ഏറ്റുമുട്ടലുണ്ടായാൽ മൂന്നാം ലോക യുദ്ധം; മുന്നറിയിപ്പ് നല്‍കി ബൈഡന്‍

ഉക്രെയ്നിൽ രാസായുധം റഷ്യ പ്രയോഗിച്ചാല്‍ കടുത്ത വില നല്‍കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയും ഉക്രെയ്നും ജൈവ, രാസായുധങ്ങള്‍ വികസിപ്പിച്ചതായ റഷ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാനാണ് റഷ്യയുടെ പുതിയ തന്ത്രമെന്ന് ആരോപണം. 

താന്‍ രഹസ്യാന്വേഷണത്തെക്കുറിച്ച് സംസാരിക്കാൻ പോകുന്നില്ല. പക്ഷേ റഷ്യ രാസവസ്തുക്കൾ ഉപയോഗിച്ചാൽ അവർ വലിയ വില നൽകേണ്ടിവരുമെന്ന് ബൈഡന്‍ പറഞ്ഞു. നിലവില്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം തുടരുകയാണ്. യുഎൻ സുരക്ഷാ കൗൺസിൽ ഉക്രെയ്നിൽ ജൈവ ആയുധങ്ങൾ നിർമ്മിക്കുന്നത് സംബന്ധിച്ച് അടിയന്തര യോഗം ചേരുന്നുണ്ട്. ഉക്രെയ്നിന് സഹായമായി ദശലക്ഷക്കണക്കിന് ഡോളർ ആയുധങ്ങളും വിമാനവേധ, ടാങ്ക് വിരുദ്ധ മിസൈലുകളും അമേരിക്ക അയച്ചിട്ടുണ്ട്.

Eng­lish Summary:World War III in case of NATO-Rus­sia conflict
You may also like this video

Exit mobile version