Site iconSite icon Janayugom Online

ലോകചെസിൽ സമനില തുടരുന്നു

ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ ആദ്യാവസാനം വിഷമവൃത്തത്തിലാക്കി ചലഞ്ചർ നെപ്പോമ്‌നിഷി അഞ്ചാം ഗെയിമിൽ മികച്ച കളി കാഴ്ചവച്ചെങ്കിലും കൃത്യമായ പ്രതിരോധനീക്കങ്ങൾ കണ്ടെത്തി കാൾസൺ ഒടുവിൽ സമനില നേടി. വെള്ളക്കരുക്കളെടുത്ത് റൂയ് ലോപ്പസ് ആന്റി മാർഷൽ ഓപ്പണിങ്ങ് രീതി വീണ്ടും അവലംബിച്ച നെപ്പോ അതിവേഗം നീക്കങ്ങൾ നടത്തിയപ്പോൾ ലോകചാമ്പ്യൻ വളരെ സാവകാശമാണ് മറുനീക്കങ്ങൾ കണ്ടെത്തിയത്.

ക്ഷമാപൂർവ്വം പ്രതിയോഗിയുടെ കരുക്കൾ തന്റെ കരുക്കളുമായി പരസ്പരം വെട്ടിനീക്കി എൻഡ്‌ഗെയിമിലേക്ക് കളിയെ നയിച്ചാണ് കാൾസൺ സമനില നേടിയത്. കളി സമനിലയിലായതിൽ നെപ്പോ അൽപ്പം നിരാശനായിരുന്നു. തന്റെ നീക്കങ്ങൾ സജീവങ്ങളായിരുന്നില്ല എന്നതിൽ കാൾസണും നിരാശനാണെങ്കിലും സമനില ലഭിച്ചത് ആശ്വാസത്തിനിട നൽകി. ഇരുവര്‍ക്കും ഇപ്പോള്‍ 2.5 പോയിന്റ് വീതമുണ്ട്. ഇന്നാണ് ആറാമത്തെ മത്സരം.

eng­lish sum­ma­ry; World­Chess continues

you may also like this video;

Exit mobile version