ഫെബ്രുവരി 23 മുതൽ 27 വരെ ബീച്ചിൽ നടക്കുന്ന 25 ആം മത് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് പ്രചരണത്തിന്റെ ഭാഗമായി 3 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. ഫെസ്റ്റിവലിന്റെ സ്വിച്ചോൺ കർമ്മം എം കെ രാഘവൻ എം പി നിർവ്വഹിച്ചു.
ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ ‚ഫൂട്ട് വോളി അസോസിയേഷൻ ഓഫ് കേരള , ചലച്ചിത്ര അക്കാദമി , കാലിക്കറ്റ് പ്രസ് ക്ലബ് ഫിലിം സൊസൈറ്റി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സംഘാടക സമിതി ഉപ ചെയർമാൻ സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു.
സംഘാടകർക്കുള്ള പ്രത്യേക ജഴ്സി എം കെ രാഘവൻ എം പി ഭക്ഷണ കമ്മിറ്റി ചെയർമാൻ വി പി അബ്ദുൽ കരീംമിന് നൽകി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജ ഗോപാൽ മുഖ്യതിഥിയായി . സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങളായ പി ടി അഗസ്റ്റിൻ ‚ടി എം അബ്ദു റഹിമാൻ , പി കിഷൻ ചന്ദ്, സംഘടക സമിതി വൈസ് പ്രസിഡന്റ് — എം മുജീബ് റഹ്മാൻ , ട്രഷറർ — കെ വി അബ്ദുൽ മജീദ് , ചലച്ചിത്ര അക്കാദമി കോർഡിനേറ്റർ — പി. നവീന, ബാബു കെൻസ, പ്രസ് ക്ലബ് ഫിലിം സൊസൈറ്റി കൺവീനർ എ വി ഫർദിസ് എന്നിവർ സംസാരിച്ചു. ഡോ. പി. അബ്ദുൽ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് സ്വാഗതവും സി ഇ ഒ അബ്ദുല്ല മാളിയേക്കൽ നന്ദിയും പറഞ്ഞു. 17 ന് ഫിലിം ഫെസ്റ്റിവൽ സമാപിക്കും.
English Summary:Worldfoot Volley Championship; The film festival has started
You may also like this video