Site iconSite icon Janayugom Online

ഡബ്ല്യുപിഎല്‍ ഫൈനല്‍ ഇന്ന്

വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം. മുംബൈ ഇ­ന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി എട്ടിന് ബ്രബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ സീസണില്‍ ജേതാക്കളായ മുംബൈ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. അന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. മുംബൈ രണ്ടാം സ്ഥാനത്തായിരുന്നു. ഇരുടീമിനും 10 പോയിന്റ് വീതമായിരുന്നെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ഒന്നാമതെത്തുകയും നേരിട്ട് ഫൈനലിന് യോഗ്യത നേടുകയും ചെ­യ്തു. പ്ലേ ഓഫ് കളിച്ച മുംബൈ ഗുജറാത്ത് ജ­യന്റ്സിനെ 47 റണ്‍സിന് തോല്പി­ച്ചാണ് ഫൈനലിന് യോഗ്യത നേടിയത്.

Exit mobile version