ഗുസ്തി താരം വെടിയേറ്റു മരിച്ച നിലയില്‍. പുനെ ചകാന് സമീപമുള്ള ഷെല്‍ പിംപല്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. നാഗേഷ് കരാലെ എന്നയാളാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാല് പേര് ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ കരാലെ എത്തിയിരുന്നു. യോഗത്തിൽ നിന്ന് മടങ്ങുമ്പോൾ, നാലംഗ സംഘം കാറിന് നേരെ വെടിയുതിർത്തു. വെടിയേറ്റ നാഗേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അജ്ഞാതരായ നാല് പ്രതികൾക്കെതിരെ ചക്കൻ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ENGLISH SUMMARY:Wrestler shot dead in Pune
You may also like this video