Site iconSite icon Janayugom Online

ഗുസ്തി താരങ്ങളുടെ പ്രതിഷേധം വ്യക്തിപരമായ കാരണങ്ങളാല്‍; ആരോപണം നിഷേധിച്ച് റെസ്‍ലിങ് ഫെഡറേഷൻ

ഡബ്ല്യു എഫ് ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗുസ്തി താരങ്ങൾക്ക് രഹസ്യ അജണ്ടയുണ്ടെന്ന് റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ഗുസ്തിതാരങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ല പ്രതിഷേധമെന്നും ഇന്ത്യയിൽ ഗുസ്തി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയല്ലെന്ന് ഫെഡറേഷന്‍ പറയുന്നു. പ്രതിഷേധിച്ച താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച ഫെഡറേഷന്‍ താരങ്ങള്‍ക്ക് ചില വ്യക്തിഗതവും രഹസ്യവുമായ അജണ്ടയുണ്ടെന്ന് യുവജന ക്ഷേമ മന്ത്രാലയത്തിന് നല്‍കിയ കത്ത് പറയുന്നു. 

ബ്രിജ് ഭൂഷൻ പദവില്‍ നിന്ന് മാറിനില്‍ക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഗുസ്തി താരങ്ങള്‍ പ്രതിഷേധം പിന്‍വലിക്കുകയും ചെയ്തു.നിലവിലെ മികച്ച കർക്കശമായ മാനേജ്മെന്റിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് താരങ്ങളുടെ പ്രതിഷേധം. പ്രതികൂല സാഹചര്യം സൃഷ്ടിച്ച് പൊതു സമ്മർദ്ദം രൂപീകരിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും കത്തിൽ പറയുന്നു. 

വിനേഷ് ഫോഗട്ട്, ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, രവി ദാഹിയ, ദീപക് പൂനിയ തുടങ്ങിയ പ്രമുഖ താരങ്ങളുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ മൂന്നു ദിവസമായി ജന്തർ മന്തിറിൽ പ്രതിഷേധിച്ചത്. ബ്രിജ് ഭൂഷൺ വനിതാ ഗുസ്തി താരങ്ങളെയും വനിതാ കോച്ചുമാരെയും ഉൾപ്പെടെ ലൈംഗിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരയാക്കിയെന്നും ആരോപിച്ച് ഫെഡറേഷനിൽ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ടാണ് താരങ്ങളുടെ പ്രതിഷേധം.

Eng­lish Summary:Wrestlers protest for per­son­al rea­sons; The wrestling fed­er­a­tion denied the allegation
You may also like this video

Exit mobile version