Site iconSite icon Janayugom Online

ഗുസ്തി താരങ്ങളുടെ സമരം ആഗോള പ്രതിഷേധമാക്കുന്നു

ഗുസ്തി ഫെ‍ഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തെ ആഗോള പ്രതിഷേധമാക്കാനൊരുങ്ങി താരങ്ങൾ. ഇതിന്റെ ഭാഗമായി ഒളിമ്പിക്സ് മെഡൽ ജേതാക്കളുടെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളുടെയും പിന്തുണ തേടും. സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കിൽ മേയ് 21 മുതൽ വന്‍ പ്രതിഷേധം നടത്തുമെന്ന് താരങ്ങൾ മുന്നറിയിപ്പ് നൽകി.
മറ്റ് രാജ്യങ്ങളിലെ ഒളിമ്പ്യന്മാരുടെ പിന്തുണ അഭ്യർത്ഥിച്ച് കത്തെഴുതുമെന്ന് 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് വിനേഷ് ഫോഗട്ട് പറഞ്ഞു. പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. പ്രതിഷേധിക്കുന്ന താരങ്ങളെ ആരൊക്കെയോ പിന്തുടരുകയാണെന്നും വിനേഷ് ആരോപിച്ചു. താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നു, അവരോട് നിർത്താൻ പറഞ്ഞാലും അവർ കേൾക്കുന്നില്ല. രാത്രിയിൽ നമ്മൾ അറിയാത്ത സ്ത്രീകളെ അകത്തേക്ക് കടത്തി വിടുന്നു. ഇത്തരം പ്രവൃത്തികൾ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തെ കളങ്കപ്പെടുത്താനാണ്- വിനീഷ് പറഞ്ഞു.
ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് ബ്രിജ്ഭൂഷണെതിരെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് രംഗത്തെത്തിയത്. ഇതിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ 23 ദിവസമായി ജന്തർ മന്ദറിൽ ഒളിമ്പികസ് മെഡൽ ജേതാക്കളായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് ജേതാവ് വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങൾ പ്രതിഷേധിക്കുന്നത്.

eng­lish summary;Wrestlers to take protest beyond Jan­tar Man­tar, to vis­it Con­naught Place

you may also like this video;

Exit mobile version