Site iconSite icon Janayugom Online

പ്രമുഖ ബാലസാഹിത്യകാരന്‍ കെ വി രാമനാഥന്‍ അന്തരിച്ചു

K V RamanadhanK V Ramanadhan

പ്രശസ്ത ബാലസാഹിത്യകാരനും നോവലിസ്റ്റും അധ്യാപകനുമായ കെ വി രാമനാഥന്‍ (91) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖം മൂലം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റും സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. ഇരിങ്ങാലക്കുട മണമ്മൽ ശങ്കര മേനോന്റെയും കൊച്ചുകുട്ടി അമ്മയുടെയും മകനായി 1932ൽ ആണു ജനനം. 1951 മുതൽ 1987 വരെ ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂളിൽ അധ്യാപകനാ യും ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു. 

ശങ്കറിന്റെ ‘ചിൽഡ്രൻസ്‌ വേൾഡ്‌’ തുടങ്ങി പല ഇംഗ്ലീഷ്‌ ആനുകാലികങ്ങളിലും കഥകൾ എഴുതിയിട്ടുണ്ട്‌. അപ്പുക്കുട്ടനും ഗോപിയും, കമാൻഡർ ഗോപി, ആമയും മുയലും, ഒരിക്കൽകൂടി എന്നീ ബാലസാഹിത്യഗ്രന്ഥങ്ങൾക്ക്‌ എസ്‌.പി.സി.എസ്‌. അവാർഡ്‌ ലഭിച്ചിട്ടുണ്ട്. കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ അവാർഡ്‌ നേടിയ അത്ഭുതവാനരൻമാർ, ഭീമാസ്‌മാരക അവാർഡ്‌, കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ അവാർഡ്‌ എന്നിവ ലഭിച്ച അത്ഭുതനീരാളി, സ്വർണത്തിന്റെ ചിരി, മുന്തിരിക്കുല, കണ്ണുനീർമുത്തുകൾ, വിഷവൃക്ഷം, മാന്ത്രികപ്പൂച്ച, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വർണ്ണമുത്ത്‌ (ബാലസാഹിത്യം), പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ (നോവലുകൾ), രാഗവും താളവും (ചെറുകഥാസമാഹാരം) അത്ഭുതവാനരൻമാർ എന്നിവയാണ്‌ ഇതരകൃതികൾ. ചെറുകഥയ്‌ക്കുളള സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അവാർഡും ലഭിച്ചിട്ടുണ്ട്‌. ഓർമ്മയിലെ മണിമുഴക്കം ആണ് ഓര്‍മ്മക്കുറിപ്പ്.

അധ്യാപികയായിരുന്ന രാധയാണ് ഭാര്യ. മക്കൾ: രേണു രാമനാഥ് (സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും പത്രപ്രവർത്തകയും, ഇന്ദുകല (ഗവ. ഗേൾ സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: പരേതനായ രാജകൃഷ്ണൻ, കെ.ജി. അജയ് കുമാർ.

Eng­lish Sum­ma­ry: Writer KV Ramanathan passed away

You may also like this video

Exit mobile version