Site icon Janayugom Online

സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി അതീവ ഗുരുതരാവസ്ഥയില്‍

പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി (75) അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസം കഴുത്തില്‍ കുത്തേറ്റ റുഷ്ദി പെന്‍സില്‍വാനിയയിലെ എറിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഒരു കണ്ണ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കൈ ഞരമ്പുകള്‍ മുറിഞ്ഞു. കരളിനും കുത്തേറ്റിട്ടുണ്ടെന്നും ഏജന്റ് ആന്‍ഡ്രൂ വൈലി പറഞ്ഞു. ന്യൂയോര്‍ക്കിലെ ചൗട്ടാവില്‍ പ്രഭാഷണത്തിനിടെയാണ് റുഷ്ദിക്ക് കുത്തേറ്റത്. സ്റ്റേജില്‍ കടന്നുകയറിയ ന്യൂജഴ്സി ഫെയര്‍വ്യൂ സ്വദേശി ഹാദി മതര്‍ (24) ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് പിടികൂടി.

ബുക്കര്‍ പുരസ്‌കാര ജേതാവായ സല്‍മാന്‍ റുഷ്ദിക്കൊപ്പം സ്റ്റേജിലുണ്ടായിരുന്ന ഹെന്റി റീസിന് തലയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു. അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പരിപാടിയുടെ സംഘാടകരും കാണികളും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. പരിക്കേറ്റ റുഷ്ദിക്ക് സദസിലുണ്ടായിരുന്ന ഡോക്ടര്‍ ആണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. ഇതിനു ശേഷം ഉടന്‍ തന്നെ ഹെലികോപ്റ്ററില്‍ പെന്‍സില്‍വാനിയയിലെ ആശുപത്രിയിലേക്ക് മാറ്റി. മുംബൈയില്‍ ജനിച്ച് യുഎസില്‍ കഴിയുന്ന റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങള്‍ ‘എന്ന നോവല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രവാചകനിന്ദയുടെ പേരില്‍ ഇറാനിലെ ഷിയ ഭരണകൂടം റുഷ്ദിക്കു വധശിക്ഷ വിധിച്ചിരുന്നു.

Eng­lish sum­ma­ry; writer Salman Rushdie is in crit­i­cal condition

You may also like this video;

Exit mobile version