Site iconSite icon Janayugom Online

ഷവോമി ഇന്ത്യയുടെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി. ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമാണിത്. 1999ലെ ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻറ് ആക്ട്) നിയമ പ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. ഷവോമി അനധികൃത പണമിടപാടുകൾ നടത്തിയെന്നാണ് ആരോപണം. ഈ വർഷം ഫെബ്രുവരിയിൽ കമ്പനിയുടെ അനധികൃത ഇടപാടുകൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. 

2014 ലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നത്. 2015 മുതൽ പണം അടയ്ക്കാൻ തുടങ്ങി. റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി തുല്യമായ വിദേശ കറൻസി അയച്ചെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. വിദേശത്ത് അനധികൃത നിക്ഷേപം നടത്തിയത്‌ ഫെമ നിയമത്തിന്റെ ലംഘനമാണെന്നും ഇഡി വ്യക്തമാക്കി.

Eng­lish Summary:xiaomi Indi­a’s assets worth Rs 5,551.27 crore were seized by the ED
You may also like this video

Exit mobile version