Site icon Janayugom Online

കോളുകള്‍ എടുക്കാനും ഫോട്ടോകളെടുക്കാനും കഴിയുന്ന ആദ്യത്തെ സ്മാര്‍ട്ട് ഗ്ലാസുകളുമായി ഷവോമി

ഷവോമി സ്മാര്‍ട്ട് ഗ്ലാസുകളില്‍ ഒരു മൈക്രോലെഡ് ഇമേജിംഗ് സാങ്കേതികവിദ്യയുണ്ട്, ഇത് ഒരു സാധാരണ ജോഡി ഗ്ലാസുകള്‍ പോലെയാക്കാന്‍ സഹായിക്കുന്നു. 51 ഗ്രാം ഭാരമുള്ള ഈ സ്മാര്‍ട്ട് ഗ്ലാസുകളില്‍ 0.13 ഇഞ്ച് മൈക്രോലെഡ് ഡിസ്‌പ്ലേ ഉപയോഗിച്ചിരിക്കുന്നു. 

മൈക്രോലെഡികള്‍ക്ക് ഉയര്‍ന്ന പിക്‌സല്‍ സാന്ദ്രതയുണ്ട്. കൂടാതെ കൂടുതല്‍ കോംപാക്റ്റ് ഡിസ്‌പ്ലേയും എളുപ്പത്തില്‍ സ്‌ക്രീന്‍ സംയോജനവും അനുവദിക്കുന്നു. ഒരു തരി അരിയുടെ വലിപ്പമുള്ള ഡിസ്‌പ്ലേയില്‍ ഒരു ഡിസ്‌പ്ലേ ചിപ്പ് ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ഡിസ്‌പ്ലേ മോണോക്രോം ആണ്. ഇതിന് 2 ദശലക്ഷം നൈറ്റുകളുടെ ഏറ്റവും ഉയര്‍ന്ന തെളിച്ചത്തില്‍ എത്താന്‍ കഴിയും. 

‘ഒപ്റ്റിക്കല്‍ വേവ് ഗൈഡ് ലെന്‍സിന്റെ മൈക്രോസ്‌കോപ്പിക് ഗ്രേറ്റിംഗ് ഘടനയിലൂടെ മനുഷ്യന്റെ കണ്ണിലേക്ക് പ്രകാശകിരണങ്ങള്‍ കൈമാറാന്‍’ ഒപ്റ്റിക്കല്‍ വേവ് ഗൈഡ് സാങ്കേതികവിദ്യ ഉപയോഗിച്ചതായും കമ്പനി അവകാശപ്പെടുന്നു.

Eng­lish Sum­ma­ry : xiao­mi smart glass­es launched

You may also like this video :

Exit mobile version