Site iconSite icon Janayugom Online

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുലിന് പിന്തുയുമായി ശരത് യാദവ്

Sarad YadavSarad Yadav

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ആര്‍ജെഡി നേതാവ് ശരത് യാദവ്. അടുത്തിടെയാണ് ശരത് യാദവിന്‍റെ നേതൃത്വത്തിലുള്ള എല്‍ജെഡി ലാലുപ്രസാദ് യാദവിന്‍റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയില്‍ ചേര്‍ന്നത്.

ന്യൂഡല്‍ഹിയിലെ യാദവിന്‍റെ വസതിയില്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. ഇതിനു പിന്നാലെയാണ് ശരത് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് എന്തുകൊണ്ട് പാടില്ലായെന്നും, ഇരുപത്തിനാലു മണിക്കൂറും പാര്‍ട്ടി പ്രവര്‍ത്തനവുമായി രംഗത്തുള്ളത് രാഹുല്‍ഗാന്ധിയാണെന്നും ‚അതിനാല്‍ പാര്‍ട്ടി പ്രസിഡന്‍റാക്കണമെന്നും അഭിപ്രായപ്പെട്ടു,രാഹുല്‍ ഗാന്ധിക്ക് പലകാര്യങ്ങളും ചെയ്യുവാന്‍ കഴിയുമെന്നും ശരത് യാദവ് അഭിപ്രായപ്പെട്ടു. യാദവിന്‍റെ അഭിപ്രായത്തെ പറ്റിചോദിച്ചപ്പോള്‍ നോക്കാം എന്നമറുപടിയാണ് രാഹുല്‍ നല്‍കിയത്.

ശരത് യാദവ് അസുഖബാധിതമായിരുന്നു അദ്ദേഹത്തെ കാണാനെത്തിയതായിരുന്നു. രാഷട്രീയ കാര്യങ്ങള്‍ തങ്ങള്‍ സംസാരിച്ചു. ബിജെപി രാജ്യത്ത് വിദ്വേഷം വളര്‍ത്തി. ജാതിയും, മതവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. രാജ്യം ഭയാനക അന്തരീക്ഷത്തിലാണ് കടന്നു പോകുന്ന്ത്. നമുക്ക് കൂടുതല്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നു യാദവ് പറഞ്ഞതായും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

മാര്‍ച്ച് 20നാണ് ശരത് യാദവിന്‍റെ നേതൃത്വത്തിലുള്ള എല്‍ജെഡി ലാലുപ്രസാദും മകന്‍ തേജസ്വിയാദവും നയിക്കുന്ന ആര്‍ജെഡിയില്‍ ലയിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു) ബിജെപിയുമായി സഖ്യം ചേരുവാനുള്ള തീരുമാനം എടുത്തതിനുശേഷമാണ് ശരത് യാദവ് എല്‍ജെഡി രൂപീകരിച്ചത്.

Eng­lish Summary:Yadav backs Rahul for Con­gress presidency

You may also like this video:

Exit mobile version