ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന പരിശീലനത്തിന് സാമ്പത്തികസഹായം നല്‍കുന്ന ‘യത്‌നം’ പദ്ധതി ഈ സാമ്പത്തികവര്‍ഷം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. പദ്ധതിക്ക് ഈ വര്‍ഷത്തേക്ക് 6,85,000 രൂപയുടെ ഭരണാനുമതി ആയെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് വിവിധ തൊഴില്‍മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തികശാക്തീകരണത്തിനുമായാണ് ‘യത്‌നം’ ആരംഭിക്കുന്നത്. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആര്‍ ആര്‍ ബി, യുജിസി, നെറ്റ്, ജെആര്‍എഫ്, സിഎടി/മാറ്റ് പരീക്ഷകള്‍ക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം നല്‍കുന്നത്.
ആറുമാസംവരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികള്‍ക്കാണ് ഈ സഹായം നല്‍കുക. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആര്‍ ആര്‍ ബി പരീക്ഷാപരിശീലനത്തിന് പത്തു വ്യക്തികള്‍ക്ക് പരമാവധി 40,000 രൂപ വീതം വരെ അനുവദിക്കും. യുജിസി, നെറ്റ്, ജെആര്‍എഫ് പരീക്ഷാപരിശീലനത്തിന് അഞ്ചു വ്യക്തികള്‍ക്ക് പരമാവധി 40,000 രൂപ വീതം വരെയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
English summary; Yatnam Project; Coaching assistance for competitive examinations for transgender persons
You may also like this video;