Site iconSite icon Janayugom Online

ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘അസനി’

ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ അസനി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ഈ മാസം 21ന് ദ്വീപ് സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടര്‍ന്ന് മ്യാന്‍മറിലേക്കും നീങ്ങും. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് അസനി ചുഴലിക്കാറ്റായി മാറുക.

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ച രാവിലെയോടെ കിഴക്ക് ‑വടക്കുകിഴക്ക് ദിശയില്‍ നീങ്ങും. തുടര്‍ന്ന് ഈ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യേ തുടരും.

പിന്നീട് വടക്കോട്ട് നീങ്ങി ഞായറാഴ്ചയോടെ ശക്തിയാര്‍ജ്ജിക്കും. മാര്‍ച്ച് 21ന് ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് മാര്‍ച്ച് 22ന് രാവിലെയോടെ ബംഗ്ലാദേശ്-വടക്ക് മ്യാന്‍മര്‍ തീരത്ത് എത്താന്‍ സാധ്യതയുണ്ട്.

eng­lish sum­ma­ry; Year’s 1st cyclone Asani like­ly to form over Bay of Bengal

you may also like this video;

Exit mobile version