Site iconSite icon Janayugom Online

2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് യെച്ചൂരി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്നു സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും രാജ്യത്തെ നിയമവാഴ്‌ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും യെച്ചുരി പറഞ്ഞു.

Eng­lish Summary:
Yechury said that the BJP is try­ing to elim­i­nate the oppo­si­tion before the 2024 elections

You may also like this video:

Exit mobile version