Site icon Janayugom Online

ഹിജാബ്, ഹലാ‍ല്‍ വിവാദങ്ങള്‍ ആവശ്യമില്ലാത്തതെന്ന് യെദ്യുരപ്പ

ഹിന്ദുക്കളും, മുസ്ലീംങ്ങളും സഹോദരി ‚സഹോദരങ്ങളെ പോലെ ജീവിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ‚ബിജെപി നേതാവുമായ ബി എസ് യെദ്യുരപ്പ. ഹിജാബ്,ഹലാല്‍ വിവാദങ്ങള്‍ ആവശ്യമില്ലാത്ത വിഷയങ്ങളായിരുന്നെന്നും താന്‍ അത്തരം വിവാദങ്ങളെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യം മുതലേ തന്‍റെ നിലപാട് ഇത്തരം നിലപാടുകളെ പ്രവണതകളെ പ്രോത്സാഹിപ്പിക്കില്ല.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുസ്‌ലിം സംഘടനകളുടെ പരിപാടികള്‍ക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.ഞാന്‍ ക്രിസ്ത്യന്‍, മുസ്‌ലിം ചടങ്ങുകള്‍ക്ക് പോകാറുണ്ട്. അവരുടെ സാമുദായികപരമായ പരിപാടികള്‍ക്കും പോകാറുണ്ട്. ബൊമ്മൈയും പോകാറുണ്ടായിരുന്നു.

അവര്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും പോകേണ്ടതായിരുന്നു. നിര്‍ബന്ധമായും അത്തരം പരിപാടികളില്‍ പങ്കെടുക്കണം,എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞുപോകുന്നത് ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിക്കാരിപുരയിലെ ബിജെപി സ്ഥാനാര്‍ഥിയായ മകന്‍ ബി വൈ വിജയേന്ദ്രയെ തന്റെ പിന്‍ഗാമിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതിയും അദ്ദേഹത്തിന്റെ ക്ഷേമ പദ്ധതികളും ബിജെപിക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബൊമ്മൈ സര്‍ക്കാരിന്റെ നടപടികളും മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം സ്വീകരിച്ച സാമൂഹ്യക്ഷേമ പദ്ധതികളും ബിജെപിക്ക് ഗുണമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Yed­dyu­rap­pa says hijab and halal con­tro­ver­sies are unnecessary

You may also like this video:

Exit mobile version