കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കൊച്ചുമകൾ തൂങ്ങി മരിച്ച നിലയിൽ. ബംഗളുരുവിലെ എം എസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറായ സൗന്ദര്യ (30) യെ ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബംഗളുരുവിലെ മൗണ്ട് കാർമൽ കോളേജിന് സമീപമുള്ള ഫ്ലാറ്റിൽ ഭർത്താവിനും ആറ് മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പമാണ് സൗന്ദര്യ താമസിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. യെദ്യൂരപ്പയുടെ മൂത്ത മകൾ പദ്മയുടെ മകളാണ് സൗന്ദര്യ.
രണ്ട് വർഷം മുമ്പാണ് സൗന്ദര്യയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവും ഡോക്ടറാണ്. ഇന്നലെ രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രസവത്തിനുശേഷം സൗന്ദര്യ മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
English Summary: Yedurappa’s grant daughter committed su-icide
You may like this video also