Site icon Janayugom Online

സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് തെക്കേ ഇന്ത്യൻ തീരത്ത് ശക്തമായ മഴ തുടരാൻ കാരണം. കേരള തീരത്ത് നവംബര്‍ മൂന്നു വരെയും ലക്ഷദ്വീപ് തീരത്ത് നാലു വരെയും മത്സ്യബന്ധനത്തിന് പോകരുതെെന്നും അധിക്യതര്‍ മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY: YELLOW ALERT DECLARED IN 12 DISTRICTS

YOU MAY ALSO LIKE THIS VIDEO

Exit mobile version