ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
നാളെ കഴിഞ്ഞാൽ മഴ കുറയുമെന്നാണ് പ്രവചനം. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെയാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
English summary; Yellow alert in 11 districts today
You may also like this video;