കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിര്‍ത്തി കേന്ദ്ര കാലാവസ്ഥാവകുപ്പ് കേരളത്തിലെ ആറ് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലര്‍ട്ടുള്ളത്.
കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തിയും വടക്കു കിഴക്കൻ മധ്യപ്രദേശിന് മുകളിൽ അതിതീവ്രന്യൂനമർദ്ദവും ( Deep Depression) സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ന്യൂനമർദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റ് 4, 5 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
തിങ്കളാഴ്ചയും പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. ഒറ്റപ്പട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.
English Summary: Yellow alert in six districts
You may also like this video