Site iconSite icon Janayugom Online

യെമനിലെ ഹൂതി വിമതര്‍ സൗദി കപ്പല്‍ പിടിച്ചെടുത്തു

യെമൻ തുറമുഖ നഗരമായ ഹുദൈദയിൽ വച്ച് വിമത വിഭാഗമായ ഹൂതികൾ യുഎഇ പതാകയുള്ള ചരക്ക് കപ്പൽ പിടിച്ചെടുത്തു. സോകോട്ര ദ്വീപിൽ സൗദി അറേബ്യ സ്ഥാപിച്ച ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള ഉപകരണങ്ങളുമായി ജസാൻ തുറമുഖത്തേക്കുള്ള യാത്രക്കിടെയാണ് കപ്പൽ പിടിച്ചെടുത്തത്. ഹൂതികളുടെ സൈ­­­­­­നിക വക്താവ് യഹ്‌യ സാരി കപ്പൽ പിടിച്ചെടുത്തതായി സ്ഥി­രീകരിച്ചു. ആംബുലൻസ് വാഹനങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, ടെന്റുകൾ, പാചക വസ്‌തുക്കൾ, അലക്കു ഉപകരണങ്ങൾ, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയാണ് കപ്പലിലുള്ളത്.

ക­പ്പൽ ഉടൻ വിട്ടുകിട്ടണമെന്ന് അറബ് സഖ്യം ആവശ്യപ്പെട്ടു. അല്ലെങ്കിൽ സേനയെ ഉപയോഗിക്കേണ്ടി വരുമെന്നും അറബ് സഖ്യം മുന്നറിയിപ്പ് നൽകി. ഉടൻ തന്നെ കപ്പൽ വിട്ടുനൽകണം, അല്ലെങ്കിൽ ബലപ്രയോഗം ഉൾപ്പെടെ ഈ ലംഘനം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സഖ്യ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി മുന്നറിയിപ്പ് നൽകി. കപ്പൽ ഹൈജാക്ക് ചെയ്തതിനെ ജോർദാൻ അപലപിച്ചു.

eng­lish sum­ma­ry; Yemeni Houthi rebels seize Sau­di ship

you may also like this video;

Exit mobile version