Site iconSite icon Janayugom Online

യെവ്ഗനി പ്രിഗോഷിന്‍ ആഫ്രിക്കയിലെന്ന് സൂചന

മോസ്കോ: റഷ്യന്‍ സ്വകാര്യ സെെനിക സംഘമായ വാഗ്നറിന്റെ മേധാവി യെവ്ഗനി പ്രിഗോഷിന്‍ ആഫ്രിക്കയിലെന്ന് സൂചന. ആഭ്യന്തര കലാപ നീക്കത്തിന് ശേഷം ആദ്യമായി പ്രത്യക്ഷപ്പെട്ട വീഡിയോ സന്ദേശത്തിലാണ് പ്രിഗോഷിന്‍ ആഫ്രിക്കയിലാണെന്നതിന്റെ സൂചന ലഭിച്ചത്. കയ്യില്‍ തോക്കുമായി മരുഭൂമിയുടെ പശ്ചാലത്തില്‍ ചിത്രീകരിച്ച വീഡിയോ ആഫ്രിക്കയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഗ്നര്‍ സംഘത്തിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുകയാണെന്നും റഷ്യയെ എല്ലാ ഭൂഖണ്ഡങ്ങളിലും വലിയ രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും യെവ്­ഗനി പ്രിഗോഷിന്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ആഫ്രിക്കയെ കൂടുതല്‍ സ്വതന്ത്രമാക്കും. ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് നീതിയും സന്തോഷവും ഉറപ്പാക്കും. ഐഎസിനും അല്‍ഖ്വയ്ദയ്ക്കും ജീവിതം പേടിസ്വപ്‌നമാകുമെന്നും പ്രിഗോഷിന്‍ വീഡിയോയിലൂടെ പറയുന്നു.
സംഘത്തിലേക്ക് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്ത് ആസൂത്രണം ചെയ്ത മുഴുവന്‍ ജോലികളും പൂർത്തിയാക്കും. വാഗ്നറില്‍ ചേ­രാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ടെലിഫോണ്‍ നമ്പറും ചേര്‍ത്താണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ആഫ്രിക്കയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നീക്കമാണ് പ്രിഗോഷിന്‍ നടത്തുന്നതെന്നാണ് സൂചന.

Exit mobile version