ആന്തൂർ നഗരസഭ,മോറാഴ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ കീഴിൽ കുഞ്ഞരയാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ പണി കഴിപ്പിച്ച യോഗാ ഹാൾ നാടിന് സമർപ്പിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ പി കെ മുജീബ്റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ വി സതീദേവി,ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ്കുഞ്ഞി,വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ,സി പി എം മോറാഴ ലോക്കൽ സിക്രട്ടറി ഒ സി പ്രദീപൻ,ജെ എച്ച് ഐ നിജിത്ത്,വാർഡ് വികസന സമിതി കൺവീനർ പി സി വൽസരാജ്,എ ഡി എസ് ചെയർപേഴ്സൺ വാടി പത്മിനി പ്രസംഗിച്ചു.മെഡിക്കൽ ഓഫീസർ ഡോ:ടി എ ഹൃദ്യ സ്വാഗതവും എം എൽ എസ് പി നേഴ്‌സ് ടി വി അനഘ നന്ദിയും പറഞ്ഞു.ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് ജെ പി എച്ച് എൻ: പി ഗിരിജ ആരോഗ്യ ക്ലാസ് നയിച്ചു.
കുഞ്ഞരയാൽ ആരോഗ്യ കേന്ദ്രത്തിൽ യോഗാ ഹാൾ ഉദ്ഘാടനം ചെയ്തു

