ഉത്തർപ്രദേശിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും വന്ദേമാതരം നിർബന്ധമായും പാടണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കി. ഗോരഖ്പുരിൽ ‘ഏക്താ യാത്ര’യും ‘വന്ദേ മാതരം സമൂഹഗാനാലാപനവും’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസ്നേഹം വളർത്തുന്നതിന് ഈ നടപടി ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “ദേശീയ ഗാനമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടാകണം. ഉത്തർപ്രദേശിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അത് നിർബന്ധമായും ആലപിക്കണം,” യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആദിത്യനാഥ് വ്യക്തമാക്കി.
യു പിയിലെ സ്കൂളുകളിലും കോളജുകളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി യോഗി ആദിത്യനാഥ്

