Site iconSite icon Janayugom Online

യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ പക്ഷി ഇടിച്ചതിനാല്‍ അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തിരിച്ചിറക്കിയത്. വാരണാസിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പോകുകയായിരുന്നു യോഗി.

ഞായറാഴ്ച രാവിലെയാണ് സംഭവം. വാരാണസി റിസര്‍വ് പൊലീസ് ലൈന്‍സിലാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. പിന്നീട് റോഡ് മാര്‍ഗം ബബാത്പൂരിലെ ലാല്‍ബഹദൂര്‍ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി ഇവിടെ നിന്നും വിമാനത്തില്‍ ലഖ്‌നൗവിലേക്ക് തിരിച്ചു.

Eng­lish sum­ma­ry; Yogi Adityanath’s heli­copter was hit by a bird

You may also like this video;

Exit mobile version