Site iconSite icon Janayugom Online

തദ്ദേശ വോട്ടര്‍ പട്ടികയില്‍ ഇന്നുമുതല്‍ പേര് ചേര്‍ക്കാം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇന്നു മുതല്‍ പേര് ചേര്‍ക്കാം. കരട് പട്ടികയില്‍ എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. രണ്ടിന് പുതിക്കി പ്രസിദ്ധീകരിച്ച പട്ടകയാണ് ഇപ്പോള്‍ കരടായി പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ 2,38, 12, 458 വോട്ടര്‍മാരുണ്ടാകും. പ്രവാസി വോട്ടര്‍പ്പട്ടികയില്‍ 2087 പേരുണ്ട്. 

പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്കാണ്‌ അവസരം. വിവരങ്ങൾ തിരുത്താനും വാർഡ്‌ മാറ്റാനും പേര് ഒഴിവാക്കാനും അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റിൽ ഓണ്‍ലൈനായി സമർപ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം. അന്തിമ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. 

Exit mobile version