രാജ്യത്തെ ന്യൂനപക്ഷമാണ് ഹിന്ദുക്കളെന്ന് ചിന്തിക്കരുതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശില്‍ എല്ലാ മതവിഭാഗങ്ങളും തുല്യാവകാശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ധാക്കയിലെ ധാകേശ്വരി മന്ദിറില്‍ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബംഗ്ലാദേശിലെ പൗരനാണെങ്കില്‍, ഏത് മതത്തില്‍പ്പെട്ടവരാണെങ്കിലും തുല്യ അവകാശമുണ്ട്. എനിക്കുള്ള അതേ അവകാശങ്ങള്‍ നിങ്ങള്‍ക്കുമുണ്ടെന്നും കൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ആശംസകള്‍ നേരുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും ആത്മവിശ്വാസത്തോടെ മുന്നേറാന്‍ കഴിയുമെങ്കില്‍ ഒരു ശക്തിക്കും രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ കഴിയില്ല. നിങ്ങള്‍ നിങ്ങളെത്തന്നെ ദുര്‍ബലപ്പെടുത്തരുത്. പരസ്പര വിശ്വാസവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും സഹായം അഭ്യര്‍ഥിക്കുകയാണ്. ഹിന്ദുക്കള്‍ക്ക് ഈ രാജ്യത്ത് അവകാശമില്ല എന്ന തരത്തില്‍ സ്വദേശത്തും വിദേശത്തും വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുന്നതില്‍ ഖേദമുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം അതിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
English summary; You have the same rights as I do; should not think that Hindus are a minority: Bangladesh Prime Minister
You may also like this video;