ബോളിവുഡ് നടി സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടിക്കെതിരെ സന്ന്യാസിമാർ രംഗത്ത്. ഉത്തർപ്രദേശിലെ മഥുരയിൽ ആയിരുന്നു സംഭവം. പുണ്യ നഗരത്തിൽ സണ്ണിലിയോണിനെ കാലു കുത്താൻ അനുവദിക്കില്ല എന്നായിരുന്നു സന്ന്യാസിമാരുടെ പ്രഖ്യാപനം. സന്ന്യാസിമാർ കളക്ടർക്ക് നിവേദനവും നൽകി. തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. സ്വകാര്യ സംഘാടകരാണ് പരിപാടി നടത്തുന്നത്.
‘പുണ്യ നഗരത്തിൽ കാലു കുത്താൻ അനുവദിക്കില്ല’; സന്ന്യാസിമാരുടെ പ്രതിഷേധത്തിനെ തുടർന്ന് സണ്ണി ലിയോണിന്റെ പുതുവത്സര പരിപാടി മാറ്റി

