Site iconSite icon Janayugom Online

യുവ നേതാവിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി യുവ നടി റിനി ആൻ ജോർജ്

യുവ ജനപ്രിയ നേതാവിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി യുവ നടി റിനി ആൻ ജോർജ് രം​ഗത്ത്. അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടർന്നുവെന്നും പുതുമുഖ നടി വെളിപ്പെടുത്തി. നേതാവിന്റെ പേരോ രാഷ്ട്രീയ പാർട്ടിയോ പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു പാർട്ടിയെയും തേജോവധം ചെയ്യാൻ ആ​ഗ്രഹമില്ലെന്നും നടി പറഞ്ഞു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തനിക്ക് മോശപ്പെട്ട മെസേജുകൾ അയച്ചത് ഞെട്ടിച്ചു.

ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോർജ് പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് യുവനേതാവുമായി പരിചയം. മോശം മെസേജുകൾ അയച്ചപ്പോൾ ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടരുകയായിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പരാതി അറിയിച്ചിട്ടുണ്ടെന്നും പക്ഷേ അതിനുശേഷവും അയാൾക്ക് സ്ഥാനമാനങ്ങൾ ലഭിച്ചുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. പ്രസ്ഥാനത്തിന് ധാർമികതയുണ്ടെങ്കിൽ ഇനിയെങ്കിലും ഇത്തരം ആളുകളെ നിയന്ത്രിക്കണമെന്നും പല വി​ഗ്രഹങ്ങളും ഈ സംഭവത്തോടെ തകർന്നെന്നും നടി പറഞ്ഞു.

Exit mobile version